ചങ്ങനാശേരി : യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം നേതൃസംഗമം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സോബിച്ചൻ കണ്ണമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ സ്വാമിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറി ടോം കോര, ജില്ലാ സെക്രട്ടറിമാരായ ജെനിൻ ഫിലിപ്പ്, റിജു ഇബ്രാഹിം, അജീഷ്,ജിൻസൺ മാത്യു, സിംസൺ വേഷണൽ, രഞ്ജിത് അറക്കൽ, മെൽബിൻ മാത്യു, ശ്യാം സാംസൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |