കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ കൊയ്ത്തുമെതി യന്ത്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ജു സുജിത് അദ്ധ്യക്ഷത വഹിച്ചു. മേവെളളൂർ പാടശേഖരത്തിൽ പി.കെ.ബിനോയിയുടെ 10 ഏക്കറോളം വരുന്ന വിരിപ്പ് കൃഷി ചെയ്ത പാടത്താണ് യന്ത്രം ഇറക്കിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്.ശരത് മുഖ്യപ്രഭാഷണം നടത്തി. വെളളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, വൈസ് പ്രസിഡന്റ ജയ അനിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |