കോട്ടയം: റവന്യു വകുപ്പിലെ ഓൺലൈൻ സ്ഥലം മാറ്റം അട്ടിമറിക്കുന്നത് തത്പര കക്ഷികൾക്കായാണെന്ന് കളക്ട്രേറ്റിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ എൻ.ജി. ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു പറഞ്ഞു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. വി. പി ബോബിൻ, സോജോ തോമസ്, ജില്ലാ ട്രഷറർ സഞ്ജയ് എസ്. നായർ, ജെ. ജോബിൻസൺ, ജോഷി മാത്യു, അനൂപ് പ്രാപ്പുഴ, ജെ. റോബി, പി. വി. അജീഷ്, സ്മിതാ രവി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |