കോട്ടയം : വിവിധ പ്രദേശങ്ങളിൽ നടന്നുവരുന്ന പൊലീസ് കാന്റീനുകൾ നിറുത്തലാക്കരുതെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് ഏറെ ഗുണകരമാണ് ഈ കാന്റീനുകൾ.
കേരളത്തിലെ പല മേഖലകളിലും ഇതുപോലെ പൊലീസ് കാന്റീനുകൾ നടക്കുന്നുണ്ടെങ്കിലും ഇടുക്കി ജില്ലയിലാണ് വളരെ പ്രയോജനകരമായി ഇവ നടന്നു വരുന്നത്. അടിമാലി, തൊടുപുഴ, കട്ടപ്പന, പീരുമേട്, നെടുങ്കണ്ടം,ഇടുക്കി എന്നിവിടങ്ങളിലെ കാന്റീനുകൾ നിറുത്തലാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നെന്ന വാർത്ത സാധാരണക്കാരുടെ ഇടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |