SignIn
Kerala Kaumudi Online
Friday, 19 April 2024 4.00 AM IST

ഓൺലൈൻ വേദിയൊരുക്കി ഫോക്‌ലോർ അക്കാഡമി

arjuna

കോട്ടയം: കൊവിഡ് കാലത്ത് ദുരിതത്തിലായ നാടൻകലാകാരൻമാർക്ക് ഓൺലൈൻ വേദിയൊരുക്കി ഫോക്‌ലോർ അക്കാഡമി. അർജുന നൃത്തമടക്കമുള്ള നാടൻ കലാകാരൻമാരെ ചേർത്തു നിറുത്തുകയെന്നതാണ് ലക്ഷ്യം. പ്രകടനം വീഡിയോയിൽ ചിത്രീകരിച്ച് നൽകിയാൽ അക്കാഡമിയുടെ ഫേസ് ബുക്ക് പേജിലൂടെ പ്രദർശിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായവും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപ് 15 മിനിറ്റ് പ്രകടനത്തിന് ഇരുപതിനായിരം രൂപ ധനസഹായം നൽകിയതിന് പുറമേയാണ് 25000 രൂപയുടെ പുതിയ പദ്ധതി. കൊവിഡ് മൂലം വേദികൾ ഇല്ലാതെ ദുരിതത്തിലായ കലാകാരൻമാർക്ക് ആശ്വാസമെന്ന നിലയിലാണ് പദ്ധതി. നല്ല ക്വാളിറ്റിയിൽ ചിത്രീകരിച്ച വീഡിയ എഡിറ്റ് ചെയ്ത് അരമണിക്കൂർ പരിപാടിയുടെ സി.ഡി നൽകണം. ഇത് പിന്നീട് അക്കാഡമിയുടെ ഫേയ്സ് ബുക്ക് പേജ് വഴി പ്രദർശിപ്പിക്കും. ഈ മാതൃകയിൽ ടൂറിസം വകുപ്പും കലാകാരൻമാരെ സഹായിക്കാനായി പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അർജുന നൃത്തകലാകാരൻ കുറിച്ചി നടേശൻ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.