വൈക്കം: കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതി ഫസൽ ബീമാ യോജനയിൽ ചേർന്ന നെൽകർഷകർക്ക് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നേരിട്ട കൃഷിനാശത്തിന്റെ പരിരക്ഷ ലഭിച്ചില്ലെന്ന് പരാതി.
പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഭവിച്ച കൃഷി നാശം, സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന വിളവെടുപ്പ് പരീക്ഷണം എന്നിവ മുൻനിർത്തിയാണ് നഷ്ടം കണക്കാക്കുന്നത്. സമയത്ത് വിവരം നൽകുന്നതിൽ അധികൃതർ കാട്ടിയ വീഴ്ചയാണ് തിരിച്ചടിയായതെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തലയാഴത്തെ നെൽകർഷകർ നാളെ മുതൽ തലയാഴം കൃഷി ഭവനു മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |