കുറിച്ചി: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമങ്ങളല്ല മനോഭാവമാണ് മാറേണ്ടതെന്ന് ഡ്രീംസ് പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടർ അനി തോമസ് പറഞ്ഞു. കുറിച്ചി കെ.എൻ.എം പബ്ളിക് ലൈബ്രറി സംഘടിപ്പിച്ച സ്ത്രീയാണ് ധനമെന്ന സ്ത്രീ സുരക്ഷ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ലൈബ്രറി പ്രസിഡന്റ് ടി എസ് സലിം അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത് മനന്താനം, പ്രീതി മോൾ, സിന്ധു സജി, ഷീനാ മോൾ, എൻ.ഡി ബാലകൃഷ്ണൻ, സുജാത ബിജു, കെ.എം. സഹദേവൻ, കെ.എൽ ലളിതമ്മ എന്നിവർ പങ്കെടുത്തു. സ്ത്രീധന വിരുദ്ധ കൂട്ടായ്മകൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |