SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.25 PM IST

എ.സി റോഡിൽ ഗതാഗത നിയന്ത്രണം നിലവിൽ വന്നു

ac-rd

ചങ്ങനാശേരി: ആലപ്പുഴ- ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗതാഗത നിരോധനം നിലവിൽ വന്നു. കളർകോട് മുതൽ പെരുന്ന വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ റോഡിൽ ചരക്കു വാഹനങ്ങളുടെയും ദീർഘദൂര വാഹനങ്ങളുടെയും ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ചെറുവാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും കടത്തിവിടും. ചെറുപാലങ്ങൾ പൊളിച്ച് പണിയുന്ന സ്ഥലങ്ങളിൽ ചെറിയ വാഹനങ്ങളും ആംബുലൻസും കടന്നുപോകാൻ താത്ക്കാലികമായി മാറിമാറി ഒറ്റവരി സഞ്ചാരമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുമൂലം ഇവിടം കടന്നുപോകാൻ ദീർഘനേരം കാത്തു കിടക്കണം. ചെറിയ വാഹനങ്ങൾ കാത്തുകിടപ്പ് ഒഴിവാക്കുന്നതിനായി മറ്റ് ഇടറോഡുകളെയും ആശ്രയിക്കുന്നുണ്ട്. പാലം പണി നടക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങളെ നിയന്ത്രിക്കുന്നതിനായി ഹോംഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. നിയന്ത്രണം അറിയാതെ എത്തുന്ന ചരക്ക് ലോറികളും ഭാരവാഹനങ്ങളും റോഡിന്റെ ഒരു വശത്ത് നിന്ന് തിരിഞ്ഞു പോകുകയാണ് . റോഡിന്റെ ഇരുവശത്തും അപായ മുന്നറിയിപ്പുകളും വേഗതനിയന്ത്രണ മുന്നറിയിപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. എ.സി റോഡ് നിർമ്മാണ ആവശ്യങ്ങൾക്കായുള്ള ടോറസ് ലോറികൾ കടത്തിവിടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, TRAFFIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.