കോട്ടയം: ജില്ലയിൽ വീണ്ടും പ്രതിദിന കൊവിഡ് നിരക്ക് ആയിരത്തിന് മുകളിലേയ്ക്ക്. ഇന്നലെ 1053 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1051 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 11.91 ശതമാനമാണ്.
സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 8839 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 449 പുരുഷൻമാരും 466 സ്ത്രീകളും 138 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 166 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 659 പേർ രോഗമുക്തരായി. 6288 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 213580 പേർ കൊവിഡ് ബാധിതരായി. 205026 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 30847 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ രോഗികൾ. 90 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. എരുമേലി, നെടുങ്കുന്നം, കരൂർ പഞ്ചായത്തുകളും രോഗ വ്യാപനത്തിൽ മുന്നിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |