കോട്ടയം: സർവീസ് പെൻഷൻകാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഒ.പി ചികിത്സ ഉറപ്പാക്കി ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.എസ്.പി.എ കോട്ടയം ജില്ലാ കമ്മിറ്റി ആഗസ്റ്റ് 4ന് ട്രഷറികൾക്ക് മുമ്പിൽ ധർണ നടത്തും. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.വി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.ഡി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എസ് സലിം, ജില്ലാ സെക്രട്ടറി പി.കെ മണിലാൽ, ബേബി ഡാനിയേൽ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീനിവാസൻ , പി.ജെ ആന്റണി, ജില്ലാ ഭാരവാഹികൾ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ, നിയോജകമണ്ഡലം ഭാരവാഹികൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഒാൺലൈൻ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |