SignIn
Kerala Kaumudi Online
Thursday, 25 April 2024 11.59 AM IST

ഈസ് ഓഫ് ലിവിംഗ് സർവ്വേ പൂർത്തിയായി

ease

കോട്ടയം: ഗ്രാമീണ കുടുംബങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്ക് മുന്നോടിയായി നടത്തിയ ഈസ് ഒഫ് ലിവിംഗ് സർവ്വേയുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളും സംസ്ഥാനത്ത് ആദ്യമായി പൂർത്തിയാക്കി കോട്ടയം. കൊവിഡ് ബുദ്ധിമുട്ടിനിടയിലും ഫീൽഡ് തല വിവരശേഖരണം പൂർത്തിയാക്കി വിവരങ്ങൾ മൊബൈൽ ആപ്പിൽ അപ്ഡോലഡും ചെയ്യാനായി.

ജില്ലയിലെ 118 വില്ലേജുകളിൽ 2011ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസിലൂടെ കണ്ടെത്തിയ 68113 കുടുംബങ്ങളുടെ വിവരശേഖരണമാണ് ഈസ് ഓഫ് ലിവിംഗ് സർവ്വേയിൽ ഉൾപ്പെടുത്തിയിരുന്നത്. പഞ്ചായത്തുതല സർവ്വേ മൂന്നിലവിലാണ് ആദ്യം പൂർത്തിയാക്കിയത്. ജനപ്രതിനിധികൾ, പട്ടികജാതി,പട്ടികവർഗ പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെയും ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർമാരുടെയും നേതൃത്വത്തിൽ സർവ്വേ സമയബന്ധിതമായി നടത്തിയത്.

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർക്കായിരുന്നു സർവ്വേ വിവരങ്ങളുടെ അപ് ലോഡിംഗ് ചുമതല. വിവര ശേഖരണ പ്രവർത്തനങ്ങൾ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോയും അപ് ലോഡിംഗ് നടപടികൾ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മേരി ജോർജുമാണ് ജില്ലാ തലത്തിൽ ഏകോപിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, EASE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.