കോട്ടയം: ജില്ലയിൽ കൊവിഡ് ആദ്യമായി സ്ഥിരീകരിച്ചതിന് ശേഷം ആകെ രോഗികളുടെ എണ്ണം ഒരുലക്ഷത്തിലേയ്ക്ക് അടുക്കാൻ ഒരു വർഷവും ഒരു മാസവുമെടുത്തു. എന്നാൽ ഇപ്പോൾ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നത് വിരലിൽ എണ്ണാവുന്ന മാസങ്ങൾകൊണ്ടാണ്. അതായത് കൊവിഡിന്റെ രണ്ടാം വരവ് ജില്ലയെ നന്നായി പ്രഹരിച്ചെന്നർത്ഥം
2020 മാർച്ചിലാണ് ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 22ന് ജില്ലയിലെ ആകെ രോഗികൾ ഒരു ലക്ഷം കവിഞ്ഞു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ആകെ രോഗികൾ 222020 ആണ്. മുൻപ് അഞ്ഞൂറിൽ താഴെയായിരുന്ന പ്രതിദിന രോഗികളുടെ കണക്കെങ്കിൽ പിന്നീടത് ആയിരത്തിന് മുകളിലേയ്ക്ക് ഉയർന്നു. രണ്ടാം തരംഗത്തിലാണ് ജില്ലയിൽ രോഗികളുടെ എണ്ണം വർദ്ധിച്ചത്.
കേന്ദ്രസംഘം വന്നില്ല
കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന ജില്ലയിൽ കേന്ദ്ര സംഘം സന്ദർശനം നടത്തുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം പിൻമാറി. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്ന് സന്ദർശനം നടത്താനായിരുന്നു പദ്ധതിയെങ്കിലും പത്തനംതിട്ടയിൽ എത്താൻ വൈകിയതോടെയാണ് കോട്ടയത്തെ സന്ദർശനം ഒഴിവാക്കിയത്. സംഘത്തെ വരവേൽക്കാൻ ജില്ലയിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
രോഗികളുടെ എണ്ണം
ഏപ്രിൽ 21- 98633
മേയ് 31വരെ- 180369
ജൂൺ 30 വരെ- 197685
ജൂലായ് 31വരെ-221057
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |