SignIn
Kerala Kaumudi Online
Saturday, 20 April 2024 4.48 AM IST

60ന് മുകളിലുള്ളവരുടെ വാക്സിനേഷന് ഇന്ന് പ്രത്യേക ക്രമീകരണം

vaccine

കോട്ടയം: അറുപതു വയസിനു മുകളിലുള്ള എല്ലാവരുടെയും കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ ഇന്ന് തുടക്കം കുറിക്കും. ഇന്ന് ഈ പ്രായവിഭാഗത്തിലെ ഒന്നാം ഡോസുകാര്‍ക്കാണ് പ്രധാനമായും വാക്സിന്‍ നല്‍കുക. വാക്സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായി തദ്ദേശ സ്ഥാപന വാര്‍ഡ് അടിസ്ഥാനത്തില്‍ സമയം അനുവദിക്കും.

വാര്‍ഡ് അംഗങ്ങളും ആശാ വര്‍ക്കര്‍മാരും അറിയിക്കുന്ന സമയത്തു മാത്രം 60 വയസിനു മുകളിലുള്ളവര്‍ ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയാല്‍ മതിയാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 60 വയസ്സിനു മുകളിൽ ഉള്ളവരുടെ രണ്ടാം ഡോസ് വാക്‌സിനേഷന് നിലവിലുള്ള ക്രമീകരണം തുടരും.

അതേസമയം ജില്ലയില്‍ 963 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 957 പേർക്കും സമ്പര്‍ക്കം മുഖേനയാണ് . പുതിയതായി 9072 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.61 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 401 പുരുഷന്‍മാരും 390 സ്ത്രീകളും 172 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 157 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 693 പേര്‍ രോഗമുക്തരായി. 7514 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 222020 പേര്‍ കൊവിഡ് ബാധിതരായി. 212230 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 36933 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം: കോട്ടയം-101, കാഞ്ഞിരപ്പള്ളി - 72,പനച്ചിക്കാട്-51,നെടുംകുന്നം - 30, ഈരാറ്റുപേട്ട 28, ഏറ്റുമാനൂർ - 27,കുറിച്ചി - 25,മാടപ്പള്ളി, പാലാ, പാമ്പാടി - 23,പാറത്തോട് -22,അയർക്കുന്നം, മുത്തോലി -21,ചെമ്പ്, വൈക്കം - 20,കടുത്തുരുത്തി, പുതുപ്പള്ളി - 19,ചങ്ങനാശേരി, കുറവിലങ്ങാട്- 18, കുമരകം, മുണ്ടക്കയം - 16,വെച്ചൂർ-15,മണർകാട്‌ - 14,കാണക്കാരി, തൃക്കൊടിത്താനം - 13, ചിറക്കടവ്, കങ്ങഴ, കരൂർ, പൂഞ്ഞാർ, വെളിയന്നൂർ-12, കറുകച്ചാൽ - 11, ആർപ്പൂക്കര, തീക്കോയി, വാകത്താനം, വെള്ളൂർ - 10, അയ്മനം, കിടങ്ങൂർ, മീനച്ചിൽ-9,അകലക്കുന്നം, കല്ലറ, കോരുത്തോട്, മാഞ്ഞൂർ, മുളക്കുളം, വിജയപുരം- 8, അതിരമ്പുഴ, മീനടം, രാമപുരം - 7,പായിപ്പാട്, വാഴൂർ - 6,കൂരോപ്പട, നീണ്ടൂർ, ടി.വി പുരം, തലയാഴം, തലയോലപ്പറമ്പ്- 5,ഭരണങ്ങാനം, എരുമേലി, മറവന്തുരുത്ത്, ഉദയനാപുരം - 4, എലിക്കുളം, പള്ളിക്കത്തോട്, പൂഞ്ഞാർ തെക്കേക്കര, തിടനാട്, ഉഴവൂർ, വാഴപ്പള്ളി, വെള്ളാവൂർ- 3,കടനാട്, ഞീഴൂർ, തലനാട്, തിരുവാർപ്പ് -2, കൊഴുവനാൽ, മണിമല, മരങ്ങാട്ടുപിള്ളി, മേലുകാവ്, മൂന്നിലവ്, തലപ്പലം - 1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VACCINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.