SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.26 PM IST

വ്യാജവെളിച്ചെണ്ണ ഒഴുകുന്നു, കേര ബ്രാൻഡിന് 41 വ്യാജൻ!

oil

കോട്ടയം: ഓണവിപണി ലക്ഷ്യമിട്ട് വ്യാജ വെളിച്ചെണ്ണ വീണ്ടുമെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന പേരിൽ ഒതുങ്ങിയതോടെയാണ് നിരോധിത ബ്രാൻഡുകൾ പേരുമാറ്റി എത്തുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കേര ഫെഡിന്റെ കേര വെളിച്ചെണ്ണയെന്ന് തെ​റ്റിദ്ധരിപ്പിച്ച് 41 ബ്രാൻഡുകൾ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയിരുന്നു. ഇവ നിരോധിച്ചതോടെ മറ്റ് ബ്രാൻഡുകളിലാണ് ഇറക്കുന്നത്. വ്യാജ വെളിച്ചെണ്ണ തയ്യാറാക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് സാധിക്കുന്നില്ല.

വ്യാജ വെളിച്ചെണ്ണയിൽ 80 ശതമാനവും മാറാ രോഗങ്ങൾക്ക് സാദ്ധ്യതയുള്ള വിഷ വസ്തുക്കൾ ചേർത്താണ് നിർമിക്കുന്നതെന്ന് കണ്ടെത്തി. ഇത്തരം നൂറിലധികം വെളിച്ചെണ്ണ ബ്രാൻഡുകളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപ്പന എന്നിവ തടഞ്ഞുവെങ്കിലും പേരുമാറ്റി എത്തുന്നതിനാൽ കാഴ്ചക്കാരാകാനേ അധികൃതർക്കു കഴിയുന്നുള്ളൂ.

 കാൻസർ പരത്തും ലിക്വിഡ് പാരഫിൻ

ലിറ്ററിന് 60 രൂപ വിലയുള്ള ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്ളേവർ ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. മധുര, കോയമ്പത്തൂർ, ബാംഗ്ളൂർ തുടങ്ങിയിടങ്ങളിലെ വൻകിട മരുന്നു നിർമ്മാണ ശാലകളിൽ നിന്നും ഉപയോഗ്യ ശൂന്യമായ ലിക്വിഡ് പാരഫിൻ ലഭിക്കും. ഇവ ത്വക്ക് രോഗങ്ങൾക്ക് പുറമേ മാത്രം പുരട്ടാൻ ഉപയോഗിക്കുന്നതാണ്. പാരഫിൻ ഉള്ളിൽ ചെന്നാൽ കുടൽ കാൻസർ ഉൾപ്പെടെ നിരവധി രോഗങ്ങൾ പിടിപെടുവാനുള്ള സാദ്ധ്യതയുണ്ട്.

 ചക്കിലാട്ടിയ എണ്ണയുടെ പേരിലും തട്ടിപ്പ്

ഉപഭോക്താക്കൾ ശുദ്ധ വെളിച്ചെണ്ണയ്ക്കായി എണ്ണയാട്ടു കേന്ദ്രങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ സാധാരണ കുപ്പികളിൽ നിറച്ച് വെന്ത വെളിച്ചെണ്ണയുടെ ഫ്ലേവറോടെ വ്യാജ വെളിച്ചണ്ണ വിപിണിയിലെത്താൻ തുടങ്ങി. ശുദ്ധമായ ചക്കിലാട്ടിയ എണ്ണ എന്ന ബോർഡ് വെച്ചും വ്യാജ വെളിച്ചെണ്ണ കച്ചവടം തുടങ്ങിയിട്ടുണ്ട്. ഒറിജിനലും വ്യാജനും തിരിച്ചറിയാൻ ഉപഭോക്താക്കൾ ബുദ്ധിമുട്ടുകയാണ് .

ലാഭക്കണക്ക്

ശുദ്ധമായ വെളിച്ചെണ്ണ - 240 രൂപ

കമ്പനിക്ക് കിട്ടുന്ന ലാഭം- 20 രൂപ

വ്യാജ വെളിച്ചെണ്ണ- 140 രൂപ

വിൽക്കുമ്പോഴുള്ള ലാഭം- 100 രൂപ

 വ്യാജനല്ലെങ്കിലും തൃശൂരിലെ മില്ലുകളിൽ നിന്നുള്ള ലൂസ് വെളിച്ചെണ്ണ വിപണിയിൽ കിലോയ്ക്ക് 200 രൂപയിൽ താഴെ ലഭിക്കും. കൊഴുപ്പ് മാറ്റിയതാണെന്ന വ്യത്യാസമേയുള്ളു.

'നിരോധിത ബ്രാന്റുകൾ വിപണിയിലെത്തുന്നത് തടയാൻ വിശദമായ പരിശോധനകൾ നടത്താൻ അതത് ജില്ലാ ഭക്ഷ്യസുരക്ഷാ മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.'

- ഫുഡ്‌ സേഫ്റ്റി കമ്മിഷണർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, OIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.