ഇളങ്ങുളം: എലിക്കുളം ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം. മത്സരരംഗത്തുള്ള മൂന്നു മുന്നണികളും പ്രചാരണം ശക്തമാക്കി. കേരളകോൺഗ്രസിലെ (എം) ടോമി ഇടയോടിയിൽ, കോൺഗ്രസ് എലിക്കുളം മണ്ഡലം പ്രസിഡന്റുകൂടിയായ ജെയിംസ് ജീരകത്തിൽ, ബി.ജെ.പി.പാലാ അസംബ്ലി മണ്ഡലം സെക്രട്ടറി ജയപ്രകാശ് വടകര എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികൾ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് രാജിവെച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച ജൊജോ ചീരാംകുഴിയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. 16അംഗ പഞ്ചായത്തിൽ ഭരണകക്ഷിയായ എൽ.ഡി.എഫിന് 9 അംഗങ്ങളാണുള്ളത്. കഴിഞ്ഞതവണ വിജയിച്ച ജോജോ ചീരാംകുഴിക്ക് 485 വോട്ടുകളാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |