കോട്ടയം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയ സഹോദരങ്ങളുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ് - എസ്.ഡി.പി.ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് എം.സി റോഡ് ഉപരോധിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകിട്ടിയ മൃതദേഹവുമായി ബാങ്ക് ഉപരോധിക്കാൻ പ്രവർത്തകർ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് കടുവാക്കുളം ഇടുങ്ങാടി പുതുപറമ്പിൽ അബ്ദുൾ സലാമിന്റെ മക്കളായ നിസാർ ഖാൻ (34), നസീർ (34 ) എന്നിവർ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം പി കെ വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കോട്ടയം തഹസീൽദാർ ലിറ്റി മോൾ തോമസിന്റ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു. തുടർന്ന് മൃതദേഹം താഴത്തങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |