തൊടുപുഴ: ലോട്ടറികളിലെ മെഗാ സ്റ്റാർ ഓണം ബംബർ ടിക്കറ്റ് വിൽപ്പന സജീവമായി. മുൻ വർഷങ്ങളിൽ ബംബർ ടിക്കറ്റിന്റെ വില്പനയ്ക്ക് ജില്ലാ തലങ്ങളിലും ഉദ്ഘാടനം സംഘടിപ്പിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപന ഭീഷണിയിൽ അതെല്ലാം ഒഴിവാക്കിയാണ് വില്പന ആരംഭിച്ചത്. ഒന്നാം സമ്മാനമായി 12 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ സീരീസിലും ഒരു കോടി വീതം 6 പേർക്ക് രണ്ടാം സമ്മാനം.ടിക്കറ്റ് ഒന്നിന്റെ വില 300 രൂപയാണ്. 37,500,000 രൂപയുടെ ലോട്ടറി ടിക്കറ്റാണ് ഓണം ബംബറായി ജില്ലയിൽ എത്തിയിരിക്കുന്നത്. ടിക്കറ്റുകളുടെ ആകെ എണ്ണം 125,000 നറുക്കെടുപ്പ് തിയതി സെപ്തംബർ 19.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |