SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.01 PM IST

ഗാന്ധിജി വന്നിറങ്ങിയ ഈ ചരിത്ര സ്മാരകം പുനരുദ്ധരിക്കുന്നു

boat-jetty

വൈക്കം : നൂ​റ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി കെട്ടിടം ചരിത്ര സ്മാരകമെന്ന നിലയ്ക്ക് പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. രാജ ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ഈ ബോട്ടുജെട്ടി അതിന്റെ പഴമയും ഗരിമയും ചോരാതെ ജനഹൃദയങ്ങളിൽ നിലനിർത്തണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. വൈക്കം സത്യഗ്രഹത്തിനു ഊർജം പകരാൻ മഹാത്മജിയടക്കമുള്ള നേതക്കാൾ വൈക്കത്തുവന്നിറങ്ങിയത് ഈ ബോട്ടുജെട്ടി വഴിയാണ്. പഴയ ബോട്ടുജെട്ടി കെട്ടിടത്തിന്റെ തനിമ നിലനിർത്തുകയും ചരിത്ര പ്രാധാന്യം പരിരക്ഷിക്കുകയും വേണമെന്ന ജനകീയ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ 42 ലക്ഷംരൂപ അനുവദിച്ചിരുന്നു. ഈ തുക കൊണ്ടാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഇറിഗേഷൻ വകുപ്പാണ് പുനർനിർമ്മാണപ്രവർത്തനം നടത്തുന്നത്. പഴയ ബോട്ട് ജെട്ടിയുടെ പ്ളാ​റ്റ്‌ഫോം വീതി കൂട്ടി പുനർനിർമ്മിച്ചു. കെട്ടിടത്തിന്റെ പൊട്ടിപ്പൊളിഞ്ഞ കരിങ്കൽസംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണവും കായലിലേയ്ക്കു നീണ്ട പ്ളാ​റ്റ് ഫോം കോൺക്രീ​റ്റ് ചെയ്ത് ഉയരം കൂട്ടുന്ന പണികളുമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കെട്ടിടത്തിൽ ഭിത്തികൾക്കു പകരം പലകകളാണ് പാകിയിരുന്നത്. മേൽക്കൂരയിലെ ആസ്ബ​റ്റോസ് ഷീ​റ്റുകൾ കാലപ്പഴക്കത്താൽ ജീർണിച്ചു പൊട്ടിയപ്പോൾ കെട്ടിടത്തിനു ചോർച്ചയുണ്ടായതിനെ തുടർന്ന് അകത്തെ തടികളും ചിലത് ജീർണിച്ചു. കൂട്ടിലെ കേടായ തടികൾ മാ​റ്റി പുതിയവ സ്ഥാപിച്ച് ബലപ്പെടുത്തിയാൽ ഇനിയും ഒരുപാടു വർഷങ്ങൾ ഈ ചരിത്ര സ്മാരകം തനിമ ചോരാതെ നിലനിറുത്താനാകും. പുനർ നിർമ്മാണത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ കൂട്ടുമാ​റ്റി പകരം ഇരുമ്പു പൈപ്പുകൾ സ്ഥാപിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഉപ്പു കാ​റ്റടിക്കുന്ന കായലോരത്ത് പരിസ്ഥിതിക്കിണങ്ങും വിധം നിർമ്മിക്കപ്പെട്ട ബോട്ടുജെട്ടിക്കെട്ടിടത്തിൽ ഇരുമ്പു പൈപ്പുകൾ സ്ഥാപിച്ചാൽ അധികം വൈകാതെ തുരുമ്പിച്ചു നശിക്കുമെന്നായിരുന്നു വിമർശനം.

 മഹാത്മജിപ്പോലുള്ളവരുടെ പാദസ്പർശം കൊണ്ട് പവിത്രം

 രാജ ഭരണ കാലത്ത് നിർമ്മിക്കപ്പെട്ട, രാജമുദ്രയുള്ള മന്ദിരം

 പുനർനിർമ്മാണം നടത്തുന്നത് ഇറിഗേഷൻ വകുപ്പ്

 സർക്കാർ അനുവദിച്ചത്

42 ലക്ഷംരൂപ

'ചരിത്ര സ്മാരകമെന്ന നിലയിൽ അതിന്റെ പഴമ നിലനിർത്തുകയെന്നത് പ്രധാനമാണ്. പുതിയൊരു കെട്ടി‌ടമല്ല, ചരിത്രകുതുകികൾ ഇവിട‌െ പ്രതീക്ഷിക്കുന്നത്'

- വിനോദ് ഭാസ്കർൻ, വൈക്കം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BOAT-JETTY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.