SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.18 PM IST

കോൺട്രാക്ടർ അറസ്റ്റിലായി

stab

കാഞ്ഞിരപ്പള്ളി: കൂലിത്തർക്കത്തെത്തുടർന്ന് തൊഴിലാളികളെ കുത്തിയ സംഭവത്തിൽ കോൺട്രാക്ടർ തിടനാട് കൊച്ചുപറമ്പിൽ ജോർജുകുട്ടി (49) അറസ്റ്റിലായി. ആനക്കല്ലിൽ ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു വാക്കു തർക്കവും തുടർന്ന് കത്തിക്കുത്തും ഉണ്ടായത്. റൂഫിംഗ് ജോലികൾ ചെയ്യുന്ന കോൺട്രാക്ടർ ജോർജുകുട്ടിയും തൊഴിലാളികളും തമ്മിൽ കൂലി സംബന്ധിച്ച തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. കരാർ തൊഴിലാളികളും ആലപ്പുഴ സ്വദേശികളുമായ അനീഷ് (28), വിഷ്ണു (36), അനൂപ് (24) എന്നിവർക്കാണ് കുത്തേറ്റത്. ഇവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ നില ആശങ്കാജനകമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, STAB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.