കോട്ടയം: ഇന്ത്യ-അമേരിക്കൻ ആണവോർജ്ജ കരാർ ചൈനയുടെ താല്പര്യപ്രകാരം അട്ടിമറിക്കുവാൻ സി.പി.എം ശ്രമിച്ചതായുള്ള ആരോപണം അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി. സി. തോമസ് ആവശ്യപ്പെട്ടു. മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ പുസ്തകത്തിലെ സുപ്രധാന വെളിപ്പെടുത്തൽ സി.പി.എമ്മിനെ വൻതോതിൽ പ്രതിരോധത്തിലാക്കുന്നതാണ്. സി.പി.എം നേതാക്കന്മാർ പലരും ചികിത്സയ്ക്കാണെന്നു പറഞ്ഞു ചൈനയിൽ പോയി . അവരെ ഉപയോഗപ്പെടുത്തി ചൈന നടത്തിയ ചില നീക്കങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടി ഉണ്ടാക്കിയെന്നതും പുസ്തകത്തിൽ പറയുന്നുണ്ട്.
ഇന്ത്യക്കെതിരെ പ്രവർത്തിച്ചത് ആരാണെന്ന് അന്വേഷിച്ചറിയണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇ മെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്ന് തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |