കോട്ടയം: ജില്ലയിൽ 1077 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1070 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ഏഴു പേർ രോഗബാധിതരായി. പുതിയതായി 10386 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.36 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 465 പുരുഷൻമാരും 435 സ്ത്രീകളും 177 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 178 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 949 പേർ രോഗമുക്തരായി. 7849 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 226219 പേർ കൊവിഡ് ബാധിതരായി. 215958 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 40550 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |