SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.57 AM IST

ബലികർമ്മങ്ങൾക്ക് ഇളവ് വേണം

bali

പൊൻകുന്നം: കർക്കടക വാവുബലി ചടങ്ങുകൾ നടത്തുന്നതിന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം ഉയരുന്നു. അനുകൂലമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. ബലികർമ്മങ്ങൾക്ക് മുടക്കം വരാതെ നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് ക്ഷേത്രങ്ങളിലുംമറ്റും നടക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുതന്നെ അനുവദനീയമായ ആളുകളെ പങ്കെടുപ്പിച്ച് തിലഹവനം, കൂട്ടനമസ്‌കാരം തുടങ്ങിയ പ്രധാന ചടങ്ങുകൾ മാത്രമായിരുന്നു കഴിഞ്ഞ വർഷം നടത്തിയത്. ബലിതർപ്പണമടക്കം ചടങ്ങുകൾ പൂർണ്ണമായി നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്. പൂർവ്വികർക്കുവേണ്ടി ജീവിച്ചിരിക്കുന്നവർ ചെയ്യുന്ന ബലികർമ്മങ്ങൾക്ക് വളരെയേറെ പ്രാധാന്യം കല്പിക്കുന്നതാണ് ഹൈന്ദവ ആചാരങ്ങളെന്നും അതിനു വിഘ്‌നം വരാൻ പാടില്ലെന്നുമാണ് പുരോഹിതന്മാർ പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BALI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.