ഇടുക്കി: വരുന്ന ജനുവരിയിൽ, ഇടുക്കി ജില്ല രൂപീകൃതമായി അമ്പതു വർഷങ്ങൾ പൂർത്തിയാകുന്നതോടെ, നടത്താനിരിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണാർത്ഥം പ്രത്യേക തപാൽ സ്റ്റാമ്പും സ്പെഷ്യൽ കവറും പുറത്തിറക്കാൻ ഡീൻ കുര്യാക്കോസ് എം.പി ശുപാർശ നൽകി. ഇടുക്കി തപാൽ സുപ്രണ്ട് സമർപ്പിച്ച നിർദ്ദേശത്തിന്മേൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കേന്ദ്രസർക്കാരിന് സമർപ്പിക്കാൻ ആവശ്യപ്പെട്ട് എം.പി മുഖ്യമന്ത്രിക്കും ഇടുക്കി കളക്ടർക്കും കത്തു നൽകുകയായിരുന്നു. ഇക്കാര്യം കേന്ദ്ര വാർത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവു മായി സംസാരിച്ചതായും ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |