SignIn
Kerala Kaumudi Online
Thursday, 25 April 2024 1.42 PM IST

പണപ്പിരിവു നടത്തിയെന്ന ആരോപണം ശരിയല്ല

currency

മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കല്‍ വാര്‍ഡില്‍ കൊവിഡ് വാക്‌സിന്റെ പേരില്‍ പണപ്പിരിവ് നടത്തിയതായുളള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്ന് വാര്‍ഡ്‌ മെമ്പര്‍ ഇ.ആര്‍. ബൈജു അറിയിച്ചു. പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മൂഴിക്കല്‍ വാര്‍ഡില്‍ മൂന്നുതവണ വാക്‌സിന്‍ ക്യാമ്പ് നടത്തുകയും ഇതുവരെ 95 ശതമാനം പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. ഇതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. ഹോട്ടലുകളും മറ്റും ഇല്ലാത്ത ഈ മേഖലയില്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം മറന്ന് ഭക്ഷണം നല്‍കിയതാണ് പണപ്പിരിവെന്നപേരില്‍ പ്രചരിപ്പിക്കുന്നത്. ഒരുപെട്ടിക്കട പോലുമില്ലാത്ത ഈ മേഖലയില്‍ മുമ്പും ഇത്തരം കാര്യങ്ങള്‍ നാട്ടുകാരനെന്ന നിലയില്‍ ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CURRENCY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.