SignIn
Kerala Kaumudi Online
Thursday, 18 April 2024 4.02 PM IST

എലിക്കുളത്ത് വോട്ടെടുപ്പ് ഇന്ന്

ഇളങ്ങുളം: എലിക്കുളം ഗ്രാമപഞ്ചായത്ത് 14ാം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്.ആകെ 8 സ്ഥാനാർത്ഥികളിൽ 4 പേർ അപരന്മാരാണ്.കേരള കോൺഗ്രസിലെ (എം) ടോമി ഇടയോടിയിൽ, കോൺഗ്രസിലെ ജെയിംസ് ജീരകത്തിൽ, ബി.ജെ.പിയിലെ ജയപ്രകാശ് വടകര എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികൾ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് രാജിവെച്ച് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച ജൊജോ ചീരാംകുഴിയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജെയിംസ് ചൂരപ്പൊയ്കയിൽ,ജെയിംസ് ചാക്കോ ഇരുമ്പുത്തിയിൽ എന്നിവരാണ് യു.ഡി.എഫ്.സ്ഥാനാർത്ഥി ജെയിംസ് ചാക്കോ ജീരകത്തിലിനോട് സാമ്യമുള്ള പേരുകാർ.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15-ാം വാർഡിൽ മത്സരിച്ച ജെയ്ംസ് ചാക്കോ ജീരകത്തിൽ 5 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അന്ന് അപരന്മാർ 27 വോട്ടുകൾ നേടിയിരുന്നു. എൽ.ഡി.എഫി സ്ഥാനാർത്ഥി തോമസ് വർക്കി(ടോമി ഇടയോടിയിൽ)യുടെ പേരിനോട് സാമ്യമുള്ള തോമസ് വടക്കേട്ട്,ടോമി നടുവത്താങ്കൽ എന്നിവരുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.