SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.16 AM IST

വിധി സ്വാഗതാർഹം: ഓർത്തഡോക്സ് സഭ

thiruvarp

കോട്ടയം: തിരുവാർപ്പ് മർത്തശ്മുനി പള്ളിയെ സംബന്ധിച്ച ഹൈക്കോടതി വിധി നിയമവാഴ്ച എന്നെന്നും നിലനിൽക്കുമെന്നതിന്റെ ഉദാഹരണമാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദീയസ്‌കോറസ് മെത്രാപ്പോലീത്ത. ആറാഴ്ചക്കുളളിൽ വിധി നടപ്പാക്കണമെന്ന ഉത്തരവ് സഭ സ്വാഗതം ചെയ്യുന്നു. പളളി ഓർത്തഡോക്‌സ് സഭയുടെ 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് കോട്ടയം മുൻസിഫ് കോടതി ഉത്തരവ് വന്നിട്ട് രണ്ട് വർഷമായി. ഒരു വർഷം മുമ്പ് കോടതി നിർദ്ദേശപ്രകാരം പളളി കളക്ടർ ഏറ്റെടുത്തു. എന്നിട്ടും പള്ളി ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് പൊലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, THIRUVARP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.