കോട്ടയം : കൊവിഡ് കാലത്തെ ഓണത്തിനിടയിലും ഉത്രാടപ്പാച്ചിലിൽ അമർന്ന് നാടുംനഗരവും. കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിപ്പറത്തി ജനം സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കിലായിരുന്നു. പ്രതിസന്ധിയിലായിരുന്ന വ്യാപാരമേഖലയ്ക്കും ഇത്തവണ ഓണം ഉണർവേകി. കോട്ടയം പച്ചക്കറി മാർക്കറ്റിലായിരുന്നു ഇന്നലെ തിരക്ക് ഏറെയും. ഉപ്പേരിക്കടകളിലും പലചരക്ക് കടകളിലും തിരക്കുണ്ടായിരുന്നു. ഓണക്കോടി വാങ്ങാനെത്തിയവരെക്കൊണ്ട് വസ്ത്ര വ്യാപാര സ്ഥാപനങ്ങളും നിറഞ്ഞു. ഓണക്കാലം പ്രമാണിച്ച് പരിശോധനകളിൽ ഇളവ് നൽകിയത് ജനം മുതലെടുത്തു.
പല എ.ടി.എം കൗണ്ടറിൽ പോലും സാനിറ്റൈസർ പോലുമില്ലായിരുന്നു. ഓണം കഴിയുമ്പോൾ കൊവിഡ് കൈവിട്ട് പോകുമോയെന്ന ആശങ്കയിലാണ് ആരോഗ്യരംഗം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |