പാമ്പാടി: പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് വേണ്ട സഹായം നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ. കെ.എസ്.എഫ്.ഇ നൽകിയ വെൻറിലേറ്റർ സംവിധാനമുള്ള ഐ.സി.യു ആംബുലൻസ് ഡയറക്ടർ അഡ്വ. റെജി സഖറിയയിൽ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ നിവേദനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ എം രാധാകൃഷ്ണൻ മന്ത്രിക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം രാധാ വി. നായർ, പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |