SignIn
Kerala Kaumudi Online
Saturday, 20 April 2024 7.00 AM IST

ജയന്തി മത്സര വള്ളംകളി ടൂറിസം  വകുപ്പ് ഏറ്റെടുക്കും: മന്ത്രി

vasavan

കുമരകം: ചരിത്രപ്രസിദ്ധമായ ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി വിനോദസഞ്ചാരവകുപ്പ് ഏറ്റെടുത്ത് വിപുലമായി നടത്തുന്നതിനു ശ്രമിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ജില്ലാ പ്രമോഷൻ കൗൺസിൽ കുമരകത്ത് ആരംഭിക്കുന്ന അഡ്വഞ്ചർ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി . പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷ പ്രസംഗത്തിൽ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. കൊവിഡനന്തര ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ അഡ്വഞ്ചർ ടൂറിസത്തിന് പ്രാമുഖ്യം നൽകിക്കൊണ്ട് ജില്ലയിൽ വിവിധ ഇടങ്ങളിൽ വാട്ടർ സ്പോർട്സ് ആക്ടിവിറ്റികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുമരകം ശ്രീ നാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് പവിലിയനിൽ കയാക്കുകളുടെ പ്രവർത്തനം ഇന്നലെ ആരംഭിച്ചത്. യോഗത്തിൽ തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി . ജില്ലാപഞ്ചായത്ത് അംഗം കെ.വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖലാ ജോസഫ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, പഞ്ചായത്തംഗങ്ങളായ ആർഷ ബൈജു , വി.സി. അഭിലാഷ്, ബോട്ട് ക്ലബ്ബ് പ്രസിഡന്റ് വി.എസ്.സുഗേഷ്, സെക്രട്ടറി പി.എസ് രഘു , എസ്.കെ.എം പ്രസിഡന്റ് അഡ്വ. വി.പി അശോകൻ, ആറ്റാമംഗലം വികാരി ഫാ. അജീഷ് ജെ. പുന്നൻ , ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ , ഡി.റ്റി. പി .സി സെക്രട്ടറി ഡോ. ബിന്ദു നായർ എന്നിവർ പ്രസംഗിച്ചു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VASAVAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.