SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.28 PM IST

തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിയ്ക്ക് അംഗീകാരം

project

കോട്ടയം : ഉഴവൂർ, വാഴൂർ, വൈക്കം ബ്ലോക്ക് പഞ്ചായത്തുകളുടെയും ആർപ്പൂക്കര, മീനച്ചിൽ, വെളിയന്നൂർ ഗ്രാമപഞ്ചായത്തുകളുടെയും സ്പിൽ ഓവർ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തിയ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി സമർപ്പിച്ച അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ കർമ്മപദ്ധതിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമിതി അംഗീകരിച്ചു.

ജില്ലയുടെ സാമൂഹിക ഭൂമിശാസ്ത്ര പ്രത്യേകതകളുടെ പശ്ചാത്തലത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംയോജിത പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കിക്കൊണ്ടിരുന്ന പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ അവലോകനവും നടന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധ ചെലുത്തണെമന്ന് അദ്ധ്യക്ഷ നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.