SignIn
Kerala Kaumudi Online
Friday, 19 April 2024 5.07 PM IST

ഓംചേരി എൻ.എൻ പിള്ള വൈക്കത്തിന്റെ മഹാപ്രതിഭ

omchery

വൈക്കം : കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡിന് അർഹനായ പ്രൊഫ.ഓംചേരി എൻ.എൻ പിള്ള വൈക്കം ജനതയുടെ ന്യൂഡൽഹിയിലെ അംബാസിഡറെന്നാണ് അറിയപ്പെടുന്നത്. ഏഴ് പതി​റ്റാണ്ടായി രാജ്യതലസ്ഥാനത്ത് വൈക്കത്തിന്റെ ഈ മഹാപ്രതിഭ ശക്തമായ സാന്നിദ്ധ്യമാണെന്ന് വൈക്കം ശ്രീമഹാദേവ കോളേജ് ഡയറക്ടറും ഓംചേരി നാടക ചെയർ കോ-ഓ‌ർഡിനേ​റ്ററുമായ പി.ജി.എം നായർ കാരിക്കോട് പറഞ്ഞു. അനേകം മികച്ച നാടകങ്ങളുടെ രചയിതാവായ എൻ.എൻ പിള്ളയ്ക്ക് ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാംസ്കാരിക സാഹിത്യ രംഗത്തിന് ഇദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വലുതാണ്. ശ്രീമഹാദേവ കോളേജിന്റെ മുഖ്യ രക്ഷാധികാരിയായ ഓംചേരിയുടെ പേരിൽ കോളേജിൽ നാടക ചെയറും പ്രവർത്തിക്കുന്നുണ്ട്. വൈക്കത്തെ ജനത വൈകി വന്ന അംഗീകാരത്തിൽ ഏറെ സന്തോഷത്തിലാണ്. വിപുലമായ അനുമോദന സമ്മേളനം സംഘടിപ്പിക്കാനുള്ള ജന്മനാട്.

ജന്മനാടിന്റെ അഭിനന്ദനപ്രവാഹം

പിന്നണി ഗായകൻ ദേവാനന്ദ്, ഡോ.ഷഡാനനൻ നായർ, നാടകപ്രവർത്തകൻ എം.കെ.ഷിബു, ടി.ആർ.എസ് മേനോൻ , അനിൽ മഴുവഞ്ചേരിയിൽ, സെറ്റിന പി പൊന്നപ്പൻ, ഡോ സിറിയക്ക് പാലക്കൻ, ഷൈൻകുമാർ, മോഹൻദാസ് വെച്ചൂർ , ആദർശ് എം നായർ, ഡോ.ജി.മധു തുടങ്ങിയവർ അനുമോദനം അറിയിച്ചു. യൂത്ത് കോൺഗ്രസ് ടി.വി.പുരം മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ അനുമോദനയോഗം ചേർന്നു. മണ്ഡലം പ്രസിഡന്റ് സന്ദീപ് ടി.സന്തോഷ്, അനന്തു, ജോയ്‌സ്, സാനിയപ്പൻ, ബിനിൽ ബാബു, ഉമേഷ് ഉത്തമൻ, അജയ് ഉത്തമൻ, അമ്പാടി മന്തുവള്ളി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.