ചങ്ങനാശേരി: കാലായിപ്പടി റെയിൽവേ മേൽപാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. അറിയിച്ചു. പാതയുടെ വീതി കൂട്ടി പുതുക്കി പണിതെങ്കിലും അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാകാതെ കിടക്കുകയായിരുന്നു. സെപ്തംബർ മാസത്തോടെ അപ്രോച്ച് റോഡിന്റെ മെറ്റലിംഗ്, ടാറിംഗ് പണികൾ പൂർത്തിയാക്കുമെന്ന് റെയിൽവേ പാതയുടെ ചുമതലയുള്ള ചീഫ് എൻജിനീയർ അറിയിച്ചതായി എം പി പറഞ്ഞു. പാലത്തിന്റെ കരാറുകാരായ പെരുമാലി കൺസ്ട്രക്ഷൻസ് തന്നെയാണ് ഈ നിർമ്മാണ ജോലികളും നടത്തുന്നത്. കരാർ പ്രകാരമുള്ള തുക ലഭിക്കത്തതുകൊണ്ടാണ് കരാറുകാരൻ പണി നിർത്തിവച്ചതെന്നാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |