ചേനപ്പാടി : തിരുവാറന്മുളയപ്പന് ചേനപ്പാടി കരക്കാരുടെ പാളത്തൈര് ഇന്ന് സമർപ്പിക്കും. നൂറ്റാണ്ടുമുൻപേ തുടങ്ങിവെച്ച ആചാരമാണ് ജന്മാഷ്ടമി സദ്യയ്ക്ക് വിളമ്പുന്നതിനുള്ള തൈര് ചേനപ്പാടിയിൽ നിന്ന് എത്തിക്കുന്നത്. പാളപ്പാത്രങ്ങളിൽ തയ്യാറാക്കിയ തൈര് രാവിലെ 8 ന് ചേനപ്പാടി കിഴക്കേക്കര ഭഗവതിക്ഷേത്രത്തിൽ പൂജിച്ച് ഘോഷയാത്രയായി ആറന്മുളയ്ക്ക് തിരിക്കും. ചേനപ്പാടി പാർത്ഥസാരഥി ഭക്തജനസമിതിയാണ് നേതൃത്വം നൽകുന്നത്. 10.30ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ തൈര് സമർപ്പിക്കും. ദേവസ്വം ഭാരവാഹികൾ ചേനപ്പാടിയിൽ നിന്നുള്ള പ്രതിനിധികളെ ക്ഷേത്രകവാടത്തിൽ സ്വീകരിക്കും. തിങ്കളാഴ്ച ജന്മാഷ്ടമി സദ്യയിൽ തൈര് ഉപയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |