കോട്ടയം ഡി. സി.സി. പ്രസിഡന്റ് നാട്ടകം സുരേഷുമായുള്ള കൂടിക്കാഴ്ച
? പിന്നാക്ക വോട്ടുകൾ നഷ്ടമായത് എങ്ങനെ തിരിച്ചു പിടിക്കും.
കോൺഗ്രസാണ് ഇന്നും എല്ലായിടത്തും വേരുകളുുള്ള ജില്ലയിലെ വലിയ ഒറ്റപാർട്ടി. അകന്നു പോയ വിഭാഗങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചു കൊണ്ടു വരും. യു.ഡി.എഫ് കോട്ടയെന്ന പേര് നിലനിറുത്തും.
? ഉന്നത നേതാക്കളുള്ള കോട്ടയത്ത് ഗ്രൂപ്പ് രാഷ്ടീയം ശക്തമായതിനാൽ ഇത് എങ്ങനെ സാധിക്കും
ഗ്രൂപ്പുകൾക്ക് അതീതമായി എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകുന്നതിനാണ് മുൻ തൂക്കം നൽകുക. ഉന്നത നേതാക്കളുടെ പിന്തുണ ഇക്കാര്യത്തിൽ ഉറപ്പാക്കും .
? പാർട്ടി സംഘടനാ സംവിധാനം നിർജീവമാണല്ലോ. എങ്ങനെ ശക്തിപ്പെടുത്തും
ബൂത്തു തലം മുതൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തും. നിർജീവാവസ്ഥയിലുള്ള പോക്ഷക സംഘടനകളെ ശക്തിപ്പെടുത്തും. മനസു മടുത്ത പ്രവർത്തകരുണ്ട് .അവരെ ഒപ്പം നിറുത്തും.
? ഇടതു പക്ഷം കോട്ടയത്ത് ശക്തമായി. ഇത് എങ്ങനെ മറി കടക്കും.
കൂട്ടായ പ്രവർത്തനത്തിലൂടെയേ ഇത് മറികടക്കാനാകൂ. സമീപകാല തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് വിജയിച്ചത് കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. അത് കൂടുതൽ ശക്തമാക്കും.
? നിലവിലെ പാർട്ടി പ്രവർത്തനത്തിൽ എന്തു മാറ്റം പ്രതീക്ഷിക്കാം
എല്ലാവരുമായി കൂടിയാലോചിച്ച് സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്തും . പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |