മുണ്ടക്കയം: കേരള ദളിത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ജോർജുകുട്ടി ആഗസ്തി,സുനിൽ ടി രാജ്, കെ.പി സുജീലൻ, ജയൻ ഇ. ഭാസ്ക്കരൻ, ചാർലി കോശി, റ്റി.എം ബേബി, പി.സി.തോമസ്, പ്രമീള ബിജു, റ്റി.ജെ ചാക്കോ , തങ്കച്ചൻ കാരക്കാട്ട്, അനിയാച്ചൻ മൈലപ്ര, ഷാജി റ്റി.റ്റി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |