കോട്ടയം: മാങ്ങാനത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് വില്ലൂന്നി സ്വദേശി അനന്തകൃഷ്ണൻ (35) മരിച്ച സംഭവത്തിൽ സംശയമാരോപിച്ച് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പിതാവ് പരാതി നല്കി. കഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്ന അനന്തകൃഷ്ണൻ മരിച്ചത്. ഇയാൾ രണ്ടാമത് വിവാഹം ചെയ്ത് മാങ്ങാനം സ്വദേശിക്കൊപ്പമാണ് താമസിക്കുന്നത്. പമ്പിൽ നിന്ന് പെട്രോൾ വാങ്ങി വന്ന അനന്തകൃഷ്ണൻ തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. മൃതദേഹം ഇന്നലെ ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |