കോട്ടയം: ചെഞ്ചെവിയൻ ആമയെ മാഞ്ഞൂരിലും കണ്ടെത്തി. മാൻവെട്ടം സ്വദേശിയായ പുളിക്കൽ ശ്രീജിത്തിനാണ് ആമയെ ലഭിച്ചത്. മാഞ്ഞൂർ തോട്ടിൽ ചൂണ്ടയിടുന്നതിനായി പോയപ്പോഴാണ് വലയിൽ കുടുങ്ങിക്കിടക്കുന്ന വ്യത്യസ്തമായ ആമയെ കണ്ടത്. ചെഞ്ചെവിയൻ ആമ (റെഡ് ഇയേഡ് സ്ലേഡർ ടർട്ടിൽ) എന്ന് അപൂർവ ഇനത്തിൽപെട്ട ആമയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് വിവരം ഫോറസ്റ്റ് ഒാഫീസിൽ അറിയിച്ചു. ജലത്തിലെ സസ്യജാലങ്ങളെയും ജന്തുജാലങ്ങളെയും നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഇവ. അടുത്തിടെ തൃശൂർ, ഇടുക്കി ജില്ലകളിൽനിന്നും ചെഞ്ചെവിയൻ ആമകളെ കണ്ടെത്തിയിരുന്നു. കൗതുകത്തിനായി അക്വേറിയങ്ങളിൽ വളർത്തിയ ശേഷം വലുതാകുമ്പോൾ ആറ്റിലും മറ്റും ഉപേക്ഷിക്കുന്നതാവാം എന്നാണ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |