കോട്ടയം: സിൽവർ ലൈൻ പദ്ധതിക്കെതിരെ കൊല്ലാട് ജനകീയ സമരമസിതി രൂപീകരിച്ചു. സമരസമിതി കൺവീനർ ഇ.വി പ്രകാശ്, ജില്ലാ കൺവീനർ എ.ജി അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ സുനിൽ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജൂഫിൻ ആണ് സമരസമിതി പ്രസിഡന്റ് ജോഷ്വാ ജയിംസ് സെക്രട്ടറിയും. ജസിയെ വൈസ് പ്രസിഡന്റായും മനോജ് ജേക്കബിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ശനിയാഴ്ച രണ്ടിന് കൊല്ലാട് മലമേൽക്കാവ് ജംഗ്ഷനിൽ ചേരുന്ന യോഗം ഉമ്മൻ ചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |