വെച്ചൂർ : തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്ത് വേമ്പനാട്ടുകായലിൽ പുല്ലും പായലും പോളയും വളർന്നു തിങ്ങിയതിനെ തുടർന്ന് നീരൊഴുക്കു തടസപ്പെടുന്നു. കായലിന്റെ തീരത്തു നിന്നു കുറച്ച് അകലെ ചീനവലകൾ സ്ഥാപിച്ചിരിക്കുന്നതിനു പിറകിലാണ് പുല്ലു വളരുന്നത്. പുല്ലും പായലും പോളയും തഴച്ചുവളരുന്ന ഭാഗങ്ങളിൽ എക്കൽ അടിഞ്ഞു നികന്നതിനാലാണ് നീരൊഴുക്കു തടസപ്പെടുന്നത്. തണ്ണീർമുക്കം ബണ്ടിലെ മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനത്തോടനുബന്ധിച്ച് മൺചിറ നീക്കി പാലം നിർമ്മിച്ചിരുന്നു. മൺചിറ പൂർണമായി പൊളിച്ചു നീക്കാത്തതും കായലിലെ നീരൊഴുക്കു തടസപ്പെടുത്തുന്നു. പുല്ലും പായലും പോളയും നീക്കി കായലിന്റെ ആഴം വർദ്ധിപ്പിക്കണെമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |