SignIn
Kerala Kaumudi Online
Saturday, 20 April 2024 8.47 PM IST

ഇന്നലെ 1805 പേർക്ക് കൊവിഡ്

covid

കോട്ടയം : ജില്ലയിൽ 1805 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1790 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേർ രോഗബാധിതരായി. പുതിയതായി 11028 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 16.36 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 736 പുരുഷൻമാരും 786 സ്ത്രീകളും 265 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 302 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2834 പേർ രോഗമുക്തരായി. 11320 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 50509 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ :
കോട്ടയം 175, എരുമേലി 71, നെടുംകുന്നം 60, ഏറ്റുമാനൂർ 52, കോരുത്തോട് 50, മണിമല 45, വെള്ളൂർ 43, മാടപ്പള്ളി, മുണ്ടക്കയം 41, ചിറക്കടവ് 40, കുമരകം 38, കുറിച്ചി 37, പായിപ്പാട് 36, അതിരമ്പുഴ, കടുത്തുരുത്തി 33, തൃക്കൊടിത്താനം 32, ഉഴവൂർ 31, ചങ്ങനാശേരി 30, കല്ലറ, അയ്മനം, കിടങ്ങൂർ, കാഞ്ഞിരപ്പള്ളി, മുളക്കുളം 29, വിജയപുരം, മറവന്തുരുത്ത്, വൈക്കം 28, തിരുവാർപ്പ് 27, പാറത്തോട് 26, പനച്ചിക്കാട് 25, മണർകാട് 24, ഈരാറ്റുപേട്ട 23, മൂന്നിലവ്, പാമ്പാടി, വാഴപ്പള്ളി 21, പൂഞ്ഞാർ തെക്കേക്കര, ഉദയനാപുരം 20, രാമപുരം, കടനാട്, മാഞ്ഞൂർ 19, അയർക്കുന്നം, പാലാ, തിടനാട്, കൂട്ടിക്കൽ, അകലക്കുന്നം, കരൂർ 17, വാകത്താനം 16, കറുകച്ചാൽ. പള്ളിക്കത്തോട് 15, എലിക്കുളം, വാഴൂർ 14,
പുതുപ്പള്ളി, വെച്ചൂർ 13, കൂരോപ്പട, വെളിയന്നൂർ, മുത്തോലി, കങ്ങഴ, ആർപ്പൂക്കര, മീനച്ചിൽ 12,കൊഴുവനാൽ, തീക്കോയി, തലയോലപ്പറമ്പ്, കടപ്ലാമറ്റം 10, മരങ്ങാട്ടുപിള്ളി, പൂഞ്ഞാർ 9, ടി.വി പുരം, കാണക്കാരി, ഭരണങ്ങാനം 8,
ചെമ്പ് 7, തലയാഴം 6, വെള്ളാവൂർ, കുറവിലങ്ങാട്, ഞീഴൂർ, തലനാട്, മേലുകാവ് 5, നീണ്ടൂർ 4, മീനടം 3, തലപ്പലം 2.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.