SignIn
Kerala Kaumudi Online
Friday, 29 March 2024 3.02 PM IST

രതീഷ് ജെ. ബാബുവിന് അദ്ധ്യാപക പുരസ്കാരം

ratheesh

കോട്ടയം: വിദ്യാർത്ഥികളുടെ വിജയശതമാനത്തിൽ സൃഷ്ടിച്ച വിസ്മയത്തിനൊപ്പം സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും നൽകിയ നേതൃത്വമാണ് പാമ്പാടി വെള്ളൂർ ഗവ വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായ രതീഷ് ജെ. ബാബുവിനെ അദ്ധ്യാപക പുരസ്കാരത്തിന് അർഹനാക്കിയത്. കേവലം 29 ആയിരുന്ന വിജയശതമാനം 91 ആക്കി ഉയർത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. വി.എച്ച്.എസ്.ഇ വിഭാഗത്തിന് പ്രത്യേക മന്ദിരം നിർമ്മിച്ചതും നാഷണൽ സർവീസ് സ്‌കീം, അസാപ്, ഭൂമിത്രസേന തുടങ്ങിയ ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്. മികച്ച എൻ.എസ്.എസ് യൂണിറ്റ് അവാർഡ്, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ അവാർഡ് എന്നിവയും സ്കൂൾ നേടി. അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.
ശ്രീനാരായണ സാംസ്‌കാരിക സമിതി മുൻ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബി. അഡ്വൈസർ ആൻഡ് കോ ഒാർഡിനേറ്റർ, കുമാരനല്ലൂർ ലയൺസ് ക്ലബ് പ്രസിഡന്റ്, വൊക്കേഷണൽ ടീച്ചർ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തുടങ്ങിയ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നു ഇദ്ദേഹം. നാഗമ്പടം വട്ടോടിയിൽ കുടുംബാംഗമാണ് രതീഷ് . കൊച്ചിൻ കോർപ്പറേഷൻ റിട്ട. ഡെപ്യൂട്ടി ഹെൽത്ത് ഓഫീസർ വി.എ ജനാർദ്ദനന്റെയും റിട്ട. അദ്ധ്യാപിക പരേതയായ കെ.കെ. സരളമ്മയുടെയും മകനാണ്. സഹോദരങ്ങൾ: അഡ്വ ജിതേഷ്, ജിഷ (ഹയർസെക്കൻഡറി അദ്ധ്യാപിക). ഭാര്യ വി.കെ രാജശ്രീ കേരള യൂണിവേഴ്‌സിറ്റി സെക്ഷൻ ഓഫീസറാണ്. മക്കൾ: മിഥുൽ, നിഹാൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RATHEESH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.