ഇടുക്കി: ആയുഷ് മിഷനും ആയുർവേദ- ഹോമിയോ വകുപ്പുകളും ഹരിതകേരളവും സംയുക്തമായി ജില്ലയിൽ അഞ്ച് ഹെർബൽ പാർക്കുകൾ സ്ഥാപിക്കുന്നു. പുറപ്പുഴ, രാജാക്കാട്, കുടയത്തൂർ, അറക്കുളം ഗ്രാമപ്പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലുമാണ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളോടനുബന്ധിച്ച് ഔഷധപാർക്കുകൾ ആരംഭിക്കുക. അറക്കുളം, കോലാനി ഹോമിയോ ഡിസ്പെൻസറികൾ, രാജാക്കാട്, വഴിത്തല, കുടയത്തൂർ ആയുർവേദാശുപത്രികൾ എന്നിവിടങ്ങളിലാണ് ഹെർബൽ പാർക്കുകൾ വരുന്നത്. നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാർനെല്ലി, ബ്രഹ്മി, ചിറ്റമൃത്, മഞ്ഞൾ, കറ്റാർവാഴ, മുത്തിൾ, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം എന്നിവയാണ് ഹെർബൽ പാർക്കിലുണ്ടാവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |