കോട്ടയം : നിർമാണ സാമഗ്രികൾ വാടകയ്ക്ക് നൽകുന്ന കടയ്ക്ക് തീപിടിച്ചു. ആർപ്പൂക്കര കോലാട്ടമ്പലം ക്ഷേത്രത്തിനു സമീപം സുനിൽ മാലിയിൽചിറയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദേവിക എജൻസിലാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് സംഭവം. കംപ്രസർ, വെൽഡിംഗ് യന്ത്രങ്ങൾ, മോട്ടോർ എന്നിവയടക്കം വാടകയ്ക്ക് നൽകുന്ന സ്ഥാപനമാണിത്. ഫയർഫോഴ്സ് എത്തി തീഅണച്ചതിനാൽ മറ്റു വ്യാപാര സ്ഥാപനങ്ങളിലേക്കു തീ പടർന്നില്ല. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തതിന് കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. കടയുടെ ഷട്ടർ തുറന്നു കിടന്നിരുന്നതായി സമീപവാസികൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |