വൈക്കം: കയർ പിരി സംഘങ്ങളോടും മാറ്റ്സ് &മാറ്റിംഗ്സ് സംഘങ്ങളോടുമുള്ള സർക്കാർ നയം തിരുത്തണമെന്ന് കയർ തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ കൂലി ആറു മാസമായി കുടിശികയാണ്. സംഘടിക്കാനോ, സമരം ചെയ്യാനോ സാദ്ധ്യമല്ലാത്ത സാഹചര്യത്തിൽ തൊഴിലാളികളോടുള്ള ഈ സമീപനം സർക്കാരിന്റെ നയമാണോ എന്നു വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് യു. ബേബി ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. പി ആർ രത്നപ്പൻ, ജഗതാ അപ്പുക്കുട്ടൻ, ലേഖ സത്യൻ, സേവിയർ ചിറ്ററ, വൈക്കം ജയൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |