കോട്ടയം : സായുധസേന പതാക നിധിയിലേക്ക് പതാക വിതരണത്തിലൂടെ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തുക സമാഹരിച്ച ജില്ലയിലെ വിദ്യാഭ്യാസവിദ്യാഭ്യാസ ഇതര സ്ഥാപനങ്ങൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ബസേലിയസ് കോളജ്, ജോയിന്റ് രജിസ്ട്രാർ ഓഫീസ് എന്നിവയ്ക്കാണ് ട്രോഫി ലഭിച്ചത്. ട്രോഫികൾ ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ കൈമാറി. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രിയുടെ റോളിംഗ് ട്രോഫിക്ക് അർഹരായ 16 ( കേരള ) എൻ.സി.സി കോട്ടയം ബറ്റാലിയന് അനുമോദന കത്ത് കൈമാറി. ജില്ലാ സൈനികക്ഷേമ ഓഫീസർ മേജർ ഷീബ രവി, ജോയിന്റ് രജിസ്ട്രാർ(സഹകരണം) എൻ. അജിത്കുമാർ, കേണൽ സുനീർ ഖത്രി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |