കോട്ടയം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് മൂന്നിന് വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി മൂന്നു ലാബുകളാണ് സജ്ജമാക്കിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളടങ്ങിയ ലാബുകൾ ഒരേ സമയം 30 കുട്ടികൾക്ക് ഉപയോഗിക്കാനാവും. കിഫ്ബി പദ്ധതിയിൽ മൂന്നു കോടി ചെലവഴിച്ച് കഴിഞ്ഞ വർഷം നിർമിച്ച കെട്ടിടത്തിലാണ് സിഡ്കോ മുഖേന ആധുനിക ഡിസൈനും വാറന്റിയും ഉറപ്പാക്കി ലാബ് നിർമിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |