കോട്ടയം : കേരള ബാങ്കിലെ പ്രമുഖ സംഘടനകളായ ഡി.ബി.ഇ.എഫ്, / കെ.എസ്.സി.ബി. ഇ.എഫ് എന്നിവയുടെ ലയനസമ്മേളനത്തിന്റെ മുന്നോടിയായി വിവിധ വിഷയങ്ങളിലുള്ള ഓൺലൈൻ വെബിനാറുകളുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടൽ എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധൻ വി.കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ബങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സരളാ ഭായി അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് സ്വാഗതവും, സജീവ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |