കോട്ടയം: ജില്ലയില്‍ 1043 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1031 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് . ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര് രോഗബാധിതരായി. 1558 പേര് രോഗമുക്തരായി. പുതിയതായി 6193 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.84 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 466 പുരുഷന്മാരും 441 സ്ത്രീകളും 136 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 200 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 7790 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 280364 പേര് കൊവിഡ് ബാധിതരായി. 269956 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 51488 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
കോട്ടയം 107, ഏറ്റുമാനൂര്‍ 69, പള്ളിക്കത്തോട് 61, എരുമേലി 30, വിജയപുരം 27, മാഞ്ഞൂര്‍ 24, ചങ്ങനാശേരി, കടുത്തുരുത്തി 21, അയ്മനം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം 19, കാണക്കാരി, ടി.വി പുരം, അതിരമ്പുഴ 18, ചെമ്പ് 17, പനച്ചിക്കാട്, തീക്കോയി, വെച്ചൂര്‍, ആര്‍പ്പൂക്കര 16, ഞീഴൂര്‍, തൃക്കൊടിത്താനം, തിരുവാര്‍പ്പ്, ഈരാറ്റുപേട്ട, മീനച്ചില്‍, പാറത്തോട് 15, മറവന്തുരുത്ത്, പാമ്പാടി, കുറവിലങ്ങാട്, പായിപ്പാട് 14, മുളക്കുളം, ഉദയനാപുരം, മാടപ്പള്ളി 13, അയര്‍ക്കുന്നം, തലയാഴം, വെളിയന്നൂര്‍, പാലാ 12, വാഴപ്പള്ളി, കൂട്ടിക്കല്‍, തിടനാട്, വെള്ളൂര്‍ 11, രാമപുരം, വാകത്താനം, കുറിച്ചി, ഉഴവൂര്‍, കരൂര്‍ 10, പുതുപ്പള്ളി, ചിറക്കടവ്, കുമരകം 9, മുത്തോലി, പൂഞ്ഞാര്‍ തെക്കേക്കര 8, പൂഞ്ഞാര്‍, നെടുംകുന്നം, മണര്‍കാട്, മീനടം 7, കറുകച്ചാല്‍, വെള്ളാവൂര്‍, മണിമല, കടനാട്, വൈക്കം, നീണ്ടൂര്‍ 6, കടപ്ലാമറ്റം, തലപ്പലം, കോരുത്തോട്, കല്ലറ, എലിക്കുളം 5, മരങ്ങാട്ടുപിള്ളി, വാഴൂര്‍, ഭരണങ്ങാനം 4, കിടങ്ങൂര്‍, തലയോലപ്പറമ്പ്, കൂരോപ്പട, അകലക്കുന്നം 3, കങ്ങഴ, തലനാട്, മേലുകാവ് 2, മൂന്നിലവ്, കൊഴുവനാല്‍ 1 എന്നിങ്ങനെയാണ് കൊവിഡ് നില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |