SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.18 AM IST

ടി.പി.ആർ 23.70%, കൊവിഡ് 1702 പേർക്ക്

covid

കോട്ടയം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. ഇന്നലെ ജില്ലയിൽ 1702 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ടി.പി.ആർ 23.70 ശതമാനമാണ്. 1678 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 24 പേർ രോഗബാധിതരായി. 1485 പേർ രോഗമുക്തരായി. പുതിയതായി 7180 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 733 പുരുഷൻമാരും 731 സ്ത്രീകളും 238 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 144 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7358 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 282066 പേർ കൊവിഡ് ബാധിതരായി. 271416 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51773 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

കോട്ടയം നഗരസഭാ പരിധിയിലാണ് ഏറ്റവും അധികം രോഗികൾ. കോട്ടയം-119, മാഞ്ഞൂർ-76, കാഞ്ഞിരപ്പള്ളി-75, അതിരമ്പുഴ -60, ഏറ്റുമാനൂർ-51, കടപ്ലാമറ്റം-50,തലപ്പലം-47,പാമ്പാടി-44, രാമപുരം-43, പൂഞ്ഞാർ തെക്കേക്കര-42, കല്ലറ-41, അയർക്കുന്നം, കങ്ങഴ, കടുത്തുരുത്തി-39, ചങ്ങനാശേരി-38, ഭരണങ്ങാനം-36, ചിറക്കടവ് -34, കുറവിലങ്ങാട് - 33 എന്നിങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള കണക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.