കോട്ടയം: ഒന്നര വർഷം പിന്നിട്ട കൊവിഡ് പോരാട്ടത്തിന്റെ മുന്നണി പോരാളികൾക്ക് ആദരമർപ്പിച്ച് 'ബി ദ വാരിയർ' ബോധവത്കരണ കാമ്പയിന് ജില്ലയിൽ തുടക്കം. ബി ദ വാരിയർ പ്രചാരണത്തിൽ പങ്കാളിയായ ചിത്രം പ്രദർശിപ്പിച്ച് സഹകരണരജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ പ്രചാരണ പരിപാടിയിൽ 70,000 പേർ പങ്കാളികളാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |